സമസ്തയിൽ ഒരു ശുദ്ധീകരണം ആവശ്യം; ഉമർ ഫൈസി നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തത്: ഹക്കീം ഫൈസി ആദൃശ്ശേരി

hakeem faizy adrisseri

സമസ്തയിൽ ശുദ്ധീകരണം വേണമെന്ന് സിഐസി ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് അനുകൂലിയുമായ ഹക്കീം ഫൈസി ആദൃശ്ശേരി. സിഐസിയുമായി സമസ്ത നേതാക്കൾ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മധ്യസ്ഥരാണ് എത്തിയിരുന്നതെന്നും ഹക്കീം ഫൈസി പറഞ്ഞു. സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി പാണക്കാട് സാദിക്കലി തങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തതാണെന്നും ഹക്കീം ഫൈസി ആദൃശേരി മലപ്പുറത്ത് പറഞ്ഞു.

സിഐസിയുടെ പരിപാടിയിൽ സാദിഖ് അലി തങ്ങൾ പങ്കെടുക്കുമെന്ന് അറിയിച്ച അദ്ദേഹം മധ്യസ്ഥർ മുഖേന അല്ലാതെ ബന്ധപ്പെട്ടവർ നേരിട്ട് ഞങ്ങളോട് സംസാരിച്ചിട്ടില്ല എന്നും പറഞ്ഞു. സമസ്തയുമായി സഹകരിച്ചു പോകണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്. മധ്യസ്ഥചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ അംഗീകരിച്ചിട്ടുണ്ട്.

ALSO READ; വിഴിഞ്ഞം തുറുമുഖം; വിചിത്ര മാനദണ്ഡം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്തിയുടെ കത്ത്

ഉമർ ഫൈസി സാദിഖ് അലി തങ്ങൾക്കെതിരെ നടത്തിയ പരാമർശം വളരെ ഖേദകരമാണെന്നും അത് കേരളീയ സമൂഹം ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഐസി ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ കക്ഷി അല്ലെന്നും സിഐസിയെ ചവിട്ടുപടിയായി ഉപയോഗിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുശാവറയിലെ രണ്ട് വ്യക്തികളുടെ വ്യക്തി വിരോധം ആണ് പ്രശ്നങ്ങൾക്ക് കാരണം. ജിഫ്രി തങ്ങൾ എടുക്കുന്ന തീരുമാനങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്നും സമസ്തയിൽ ഒരു ശുദ്ധീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News