ഇൻഷൂറൻസ്‌ വകുപ്പ്‌ മുഖേന അരലക്ഷം കന്നുകാലികൾക്ക്‌ പരിരക്ഷ

സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ്‌ പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ്‌ ഇന്ത്യ ഇൻഷൂറൻസ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ ധാരണാപത്രം ബുധനാഴ്‌ച ഒപ്പിടും. പകൽ 11ന്‌ സെക്രട്ടറിയറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി എന്നിവരും പങ്കെടുക്കും.

ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ്‌ ഇൻഷൂറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. ഈ വർഷത്തിനുള്ളിൽ ഒരുലക്ഷം കന്നുകാലികൾക്കെങ്കിലും ഇൻഷൂറൻസ്‌ പരിരക്ഷ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായിട്ടാണ് മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇൻഷൂറൻസ് വകുപ്പുമായി ചേർന്ന് കന്നുകാലി ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്.

Also read:പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ്‌ ഇൻഷൂറൻസ്‌ പരിരക്ഷ ഉറപ്പാക്കുന്നത്‌. പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 50 ശതമാനവും, പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികൾക്ക്‌ 70 ശതമാനവും പ്രീമിയം തുക സര്‍ക്കാര്‍ സബ്സിഡി നൽകും. യുണൈറ്റഡ്‌ ഇൻഷൂറൻസ്‌ കമ്പിനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷൂറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വർഷത്തേക്ക് ഇൻഷൂർ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്‌.

Also read:എല്‍ഡിഎഫ് സര്‍ക്കാര്‍ക്കിന്റെ നേട്ടം; സ്പെഷ്യാലിറ്റി – സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍

പദ്ധതിയിൽ കർഷകർക്കുള്ള പേർസണൽ ആക്‌സിഡന്റ് ഇൻഷുറൻസ് സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പ്‌ നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ച്‌ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ്‌ ഒരു കർഷകന്‌ ലഭിക്കുന്ന പേർസണൽ ആക്‌സിഡന്റൽ ഇൻഷുറൻസ് കവറേജ്‌. ഒരു ലക്ഷം രൂപയ്‌ക്ക്‌ 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണ്‌ കർഷകൻ നൽകേണ്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News