അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂർ; പറന്ന് യുഎഇ

Uae high speed train

അരമണിക്കൂർ കൊണ്ട് അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താൻ സാധിക്കുന്ന ഹൈ സ്പീഡ് റെയിൽ ആദ്യഘട്ട സർവീസ് 2030ഓടെ ആരംഭിക്കും. ഇത്തിഹാദ് റെയിലിനു പുറമെ യുഎഇ അതിവേഗ റെയിലും ആരംഭിക്കുകയാണ്.

Also Read: ചരിത്രം കുറിച്ച് വിഴിഞ്ഞം; ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പ് MSC കെയ്ല തുറമുഖത്ത്

അതിവേഗ റെയിൽപാതയുടെ നിർമ്മാണം 4 ഘട്ടങ്ങളായാണ് പൂർത്തീകരിക്കുക. അബുദാബിയിൽനിന്ന് ദുബായിലേക്കാണ് ആദ്യ ഘട്ടം. ഇതിന്റെ നിർമ്മാണം ആറ് വർഷം കൊണ്ട് പൂർത്തിയാകും. അബുദാബി നഗരത്തിനുള്ളിലെ ഇൻ-സിറ്റി റെയിൽവേ ശൃംഖലയുടെ വികസനമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ അബുദാബിയെയും അൽ-ഐനെയും ബന്ധിപ്പിക്കും. ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്നതാണ് നാലാം ഘട്ടം. പിന്നീട് യുഎഇയിലെ മറ്റു 4 എമിറേറ്റുകളെയും അതിവേഗ പാതയിൽ ബന്ധിപ്പിക്കും. പദ്ധതി പൂർണമാകുന്നതോടെ യുഎഇയുടെ എല്ലാ എമിറേറ്റുകളിലേക്കും ദുബായിൽനിന്ന് അര മണിക്കൂറിനകം എത്തുവാൻ സാധിക്കും.

Also Read: കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം

The first phase of the high speed rail service, which can reach from Abu Dhabi to Dubai and back in half an hour, will start by 2030.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here