നെഞ്ചെരിച്ചില്‍ കാരണം ഉറങ്ങാന്‍ ക‍ഴിയുന്നില്ലേ? ദിവസവും പഴം കഴിച്ചുനോക്കൂ

നമുക്കെല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് പഴം.പഴം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണത്തിനും മികച്ചതാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ദിവസം ഒരു പഴം കഴിച്ചാല്‍ ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണ്.

പഴത്തില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ മികച്ചതാണ് പ‍ഴം. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാന്‍ പ‍ഴം സഹായിക്കും. ക്ഷീണം തോന്നുന്നുവെങ്കില്‍ താല്‍ക്കാലിക ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് പഴം.

പഴത്തിലെ അന്റാസിഡ് നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏറെ മികച്ചതാണ്. ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ 2 മാസം കൊണ്ട് ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും. പഴം ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News