ഗാസ മുനമ്പിൽ നടന്ന ഓപ്പറേഷനിൽ ഹമാസിന്റെ പുതിയ നേതാവ് യഹ്‌യ സിൻവാറും ഉൾപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നു ഹമാസ് പ്രവർത്തകരിൽ സിൻവാറുമുണ്ടെന്നാണ് അവകാശവാദം. ഈ ഘട്ടത്തിൽ ആരെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലപ്പെട്ടവരുണ്ടായിരുന്ന കെട്ടിടത്തിൽ ഇസ്രയേലി ബന്ദികളുള്ളതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ ഹമാസും പ്രതികരിച്ചിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് സാധാരണയായി പ്രസിദ്ധീകരിക്കുന്ന ഹമാസിന് ബന്ധമുള്ള വെബ്‌സൈറ്റായ അൽ മജ്ദ്, സിൻവാറിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കണമെന്ന് ഫലസ്തീനികളോട് അഭ്യർഥിച്ചു.
വീര്യം തകർക്കുകയാണ് ശത്രുക്കളുടെ ലക്ഷ്യമെന്നും വെബ്സൈറ്റിൽ പറയുന്നു. ദീർഘകാലം ഹമാസിന് നേതൃത്വം നൽകിയ ഇസ്മയിൽ ഹനിയ ഇറാനിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈയടുത്ത് സിൻവാർ നേതൃസ്ഥാനത്തെത്തിയത്. ഹനിയയിൽ നിന്ന് വിപരീതമായി ഗാസയിൽ തന്നെയാണ് സിൻവാർ അജ്ഞാതവാസം നയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here