യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. ഗാസയില്‍ ഇസ്രയേലി സൈനികരുമായുള്ള പോരാട്ടത്തിലാണ് സിന്‍വാറിന്റെ മരണമെന്ന് ഹമാസ് അറിയിച്ചു. അവസാന നിമിഷംവരെ പലസ്തീന് വേണ്ടി പോരാടിയെന്നും പ്രസ്താവനയിൽ പറയുന്നു.
Also Read: ഹമാസ് മേധാവി യഹ്‌യ സിൻവാറിൻ്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം
ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ബന്ദികള്‍ ഇസ്രയേലിലേക്ക് തിരിച്ചെത്തില്ലെന്നും ബോംബുകള്‍ വര്‍ഷിച്ച് തകര്‍ത്ത പ്രദേശത്തുനിന്ന് ഇസ്രയേലി സൈന്യം പിന്‍മാറണമെന്നും ഹമാസ് വക്താവ് ഖലീല്‍ ഹയ്യ പറഞ്ഞു. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡും സിന്‍വാറിന്റെ മരണത്തില്‍ അനുശോചിച്ചു.
കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ഓപ്പറേഷനിലാണ് സിൻവാർ കൊല്ലപ്പെട്ടത്. ദീർഘകാലം ഹമാസിന് നേതൃത്വം നൽകിയ ഇസ്മയിൽ ഹനിയ ഇറാനിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈയടുത്ത് സിൻവാർ നേതൃസ്ഥാനത്തെത്തിയത്. ഹനിയയിൽ നിന്ന് വിപരീതമായി ഗാസയിൽ തന്നെയാണ് സിൻവാർ അജ്ഞാതവാസം നയിച്ചിരുന്നത്. ഒക്ടോബർ 7ലെ ആക്രമണത്തിൻ്റെ സൂത്രധാരൻ സിൻവാറെന്നാണ് ഇസ്രയേൽ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here