ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടു

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേൽ ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളുകൾ അപായപ്പെടുകയുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

Also read:ആസാമില്‍ ബസ് അപകടം; 14 മരണം

ഹമാസിന്റെ സായുധവിഭാഗമായ ഖസം ബ്രിഗേഡ്സിന്റെ സ്ഥാപകരിലൊരാളാണ് കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അറൂരി. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ നേതാവാണ് സാലിഹ് അൽ അറൂരി. ഇസ്രയേൽ ജയിലുകളിൽ നിരവധി തവണ തടവ് അനുഭവിച്ച അറൂരി 2010ലാണ് ജയിൽ മോചിതനായത്. പിന്നീട് സിറിയയിലേക്ക് മാറി. അവിടെനിന്ന് തുർക്കിയിലെത്തി. പിന്നീടാണ് ലെബനാനിലെത്തുന്നത്. ഇവിടെനിന്നായിരുന്നു അദ്ദേഹം വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

Also read:ദില്ലി മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേകില്ല

ഗാസയിലെ തീരദേശ മേഖലയിലും ഇസ്രയേലിന്റെ ആക്രമണം രൂക്ഷമാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരം കേന്ദ്രീകരിച്ച് ബോംബാക്രമണത്തിനൊപ്പം പീരങ്കിയാക്രമണവും ഇസ്രയേൽ ശക്തമാക്കി. യുദ്ധം തുടങ്ങിയത് മുതല്‍ ഗാസയില്‍ 22,185 പേര്‍ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News