ഗാസയിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രയേല്‍; ഹമാസ്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ഹമാസ്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഈജിപ്റ്റിലെ കെയ്റോയില്‍ നടന്ന ചര്‍ച്ചയില്‍ ഗാസക്കും ഈജിപ്റ്റിനും ഇടയിലിലെ ഫിലാഡെല്‍ഫി, നെറ്റ്സറിം ഇടനാ‍ഴികളില്‍ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രയേല്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. പൂര്‍ണമായും സൈനിക പിന്മാറ്റം ഇല്ലാതെ ബന്ദികളെ വിട്ടുനല്‍കില്ലെന്നും മെയ് അവസാനവാരം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അതേപടി അംഗീകരിക്കാൻ തയ്യാറാണ് എന്നുമായിരുന്നു ഹമാസ് നിലപാട്.

Also Read: വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തിലെ മുന്‍നിര ഷിപ്പിങ് കമ്പനിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ‘എംഎസ്‌സി ഡയാല’

എന്നാല്‍, ഗാസക്കും ഈജിപ്റ്റിനും ഇടയിലിലെ ഫിലാഡെല്‍ഫി , നെറ്റ്സറിം ഇടനാ‍ഴികളില്‍ സൈനിക സാന്നിധ്യം തുടരുമെന്ന നിലപാടാണ് ഇസ്രയേല്‍ ചര്‍ച്ചയില്‍ കൈക്കൊണ്ടത്. ജൂലൈ രണ്ടിന് ഞങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകളില്‍ നിന്ന് പിന്മാറുകയില്ല. പുതിയ വ്യവസ്ഥകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അംഗീകരിക്കുയുമില്ലെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാൻ, അല്‍- അഖ്സ ടീവിയോട് പ്രതികരിച്ചിരുന്നു. യു.എസും ഖത്തറും ഈജിപ്റ്റുമാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Also Read: ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും ഹമാസ് പ്രതിനിധികള്‍ കെയ്റോയില്‍ എത്തിയിരുന്നു. അതിനിടെ ഒക്ടോബര്‍ 7 അക്രമത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്രയേല്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികള്‍ ബഹിഷ്ക്കരിക്കുമെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ അറിയിച്ചു. ബന്ദികളെ തിരിച്ചെത്തിക്കുന്നതില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ദിയാക്കപ്പെട്ടവരുടേയും കാണാതായവരുടേയും കുടുംബങ്ങള്‍ അനുസ്മരണ പരിപാടികള്‍ ബഹിഷ്ക്കരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News