ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎസ്, യുകെ ഇന്റലിജൻസ് ഏജൻസി മേധാവികൾ

GAZA

ഗാസയിൽ വെടിനിർത്തൽ അനിവാര്യമെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സിഐഎ , യുകെയുടെ ഇന്റലിജൻസ് ഏജൻസിയായ എംഐ6 എന്നിവയുടെ മേധാവികൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ തീവ്രത കുറയ്ക്കാൻ ഇതേറെ അനിവാര്യമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ALSO READ: വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കമെന്ന് സംശയം; നടൻ വിനായകൻ കസ്റ്റഡിയിൽ

വെടിനിർത്തൽ പ്രഖ്യാപിക്കുന്നതോടെ ഫലസ്തീനികളുടെ കഷ്ടപ്പാടുകളും ഭയാനകമായ ജീവിതനഷ്ടവും അവസാനിപ്പിക്കാനും 11 മാസത്തെ നരകതുല്യതയ്ക്ക് ശേഷം ബന്ദികളെ വീട്ടിലെത്തിക്കാനും കഴിയുമെന്നും സിഐഎ ഡയറക്ടർ വില്യം ബേൺസും എംഐ6
ചീഫ് റിച്ചാർഡ് മൂറും പറഞ്ഞു. അന്താരാഷ്ട്ര ഭീകരത ഉയർത്തുന്ന ആഗോള ഭീഷണികളെ പറ്റിയും ഇരുവരും ചൂണ്ടിക്കാട്ടി.

ALSO READ: ഇനി സിംഹ ഗർജ്ജനം! ഇംഗ്ലണ്ട് ലയൺസ് പുരുഷ ടീമിൻറ്‍റെ ഹെഡ് കോച്ചായി ആൻഡ്രൂ ഫ്ലിന്റോഫ് എത്തുന്നു

അതേസമയം ഗാസയിൽ ഇപ്പോഴും ഇസ്രയേൽ അക്രമം തുടരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ നടന്ന ആക്രമണത്തിൽ അറുപതിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഗാസയിലെ ഒരു വീട് ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഹാലിമ അൽ സഅദിയ ക്യാമ്പിൽ ഉണ്ടായ ആകാരമാണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടുവെന്നും പതിനഞ്ചിലധികം പേർക്ക് പറിക്കുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News