ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടു; സംഭവം ഇറാനിലെ വസതിയിൽവെച്ച്

ഇറാന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ വസതിയില്‍ വച്ചാണ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു. വിവരം ഹമാസാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും അറിയിച്ചിട്ടുണ്ട്.

ഇസ്രയേലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

Also Read- ചൂരൽമല ഉരുൾപൊട്ടൽ: ദുരന്തത്തിൽപെട്ടവരുടെ വേദനയിൽ പങ്കുചേരുന്നെന്ന് യുഎഇ

2023 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായിരുന്ന ഹനിയയാണ് 2006ല്‍ പലസ്തീനില്‍ ഹമാസ് അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News