പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെ ഹമാസ് മോചിപ്പിച്ചു. നൂറിത് കൂപ്പർ (79), യോചേവദ് ലിഫ്ഷിറ്റ്സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്. മാനുഷിക പരിഗണന വച്ചാണ് ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് വിഷയത്തിൽ പ്രതികരിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെൽ അവീവിലേക്കു മാറ്റിയിട്ടുണ്ട്.
ALSO READ: ‘ആഗോള ടെക് കമ്പനികള്‍ കേരള ഗ്രാമങ്ങളിലേക്ക്’, അഭിമാന നിമിഷം; മന്ത്രി പി രാജീവ്
അതേസമയം, അനുനയനീക്കത്തിനിടയിലും ഗാസയിൽ കൂട്ടക്കുരുതിയാണ് ഇസ്രയേൽ നടത്തുന്നത്. ഫലസ്തീൻ പ്രശ്‌നം ചർച്ച ചെയ്യാനായി യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഖത്തറും ഈജിപ്തും ചർച്ചകൾ നടത്തുന്നുണ്ട്. ഇതിനിടയിലും ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഇന്ന് രാവിലെ മാത്രം 58 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here