ഹമാസ് ഭീകര സംഘടനയെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതാവ് ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന് വിമര്‍ശനം

ഇസ്രേയലിനെ ഭീകരവാദികൾ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നും പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനം. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തുന്ന റാലിയില്‍ പലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനെയാണ് ശശി തരൂര്‍ ഭീകരരെന്ന് വിശേഷിപ്പിച്ചത്.

ഹമാസിന്‍റെ ഭീകരാക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതെന്നാണ് ശശി തരൂര്‍ പറഞ്ഞുവെച്ചത്. ഇസ്രയേലിന്‍റെ ആക്രമണത്തെ അപലപിച്ചെങ്കിലും  ഇരയേയും വേട്ടക്കാരനേയും ഒരു പോലെ കാണുന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. ഹമാസ് പ്രതിരോധിക്കാന്‍ തുനിയുന്നത് ഇസ്രയേലിന്‍റെ ചെറുതും വലതുമായ ആക്രമണങ്ങള്‍ കാരണമാണെന്ന സത്യം ശശി തരൂര്‍ അടക്കമുള്ളവര്‍ മനപ്പൂര്‍വം കണ്ടില്ലായെന്ന് വയ്ക്കുകയാണെന്നാണ് വിമര്‍ശനം.

ALSO READ: പലസ്തീന് ഐക്യദാര്‍ഢ്യം: മുസ്ലിം ലീഗിന്‍റെ മഹാറാലിയില്‍ ചര്‍ച്ചയായി കെപിസിസി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും അസാന്നിധ്യം

ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്ക് തൊട്ടുമുന്‍പ് വരെയും ഇസ്രയേല്‍ പലസ്തീനെ ആക്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അക്കാര്യം വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഇക്കൂട്ടര്‍ മറച്ചുപിടിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. പലസ്തീനെ അനുകൂലിച്ച് മുസ്ലിം ലീഗ് സംഘടപിപ്പിച്ച പരിപാടിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ മുഖങ്ങളായ പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോ എത്താത്തതും വലിയ ചര്‍ച്ചക‍‍ള്‍ക്കാണ് വ‍ഴിവെച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ ഇസ്രയേല്‍ അനുകൂല നിലപാടിനെ വിമര്‍ശിക്കാനും ശശി തരൂര്‍ തയ്യാറായില്ല.

അതേസമയം, ഇസ്രയേല്‍ യുദ്ധം നിര്‍ത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. മാനുഷിക നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് പലസ്തീൻ ജനത അനുഭവിക്കുന്നത്. നിരപരാധികളായ നിരവധി കുഞ്ഞുങ്ങളും സ്ത്രീകളുമാണ് മരിച്ച് വീഴുന്നത്.15 വർഷം മരിച്ചു വീണ ജനങ്ങളേക്കാൾ കൂടുതൽ ജനങ്ങളാണ് 19 ദിവസത്തിനിടെ മരിച്ച് വീണത്. വെസ്റ്റ്ബാങ്കിൽ ഒരു തീവ്രവാദ പ്രവർത്തനവും നടന്നിടില്ല എന്നിട്ടും അവിടെ 102 പേർ അവിടെ കൊല്ലപ്പെട്ടുവെന്നും ശശി തരൂര്‍ പറഞ്ഞു.

ALSO READ: എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പേര് മാറ്റം നിഷ്‌കളങ്കമല്ല; പിന്നില്‍ ഗൂഢ ഉദ്ദേശം; മന്ത്രി ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News