മകളെ ബന്ദിയാക്കി പിതാവ് അതിക്രമിച്ചു കയറി; ഹാംബർഗ് വിമാനത്താവളം അടച്ചു

മകളെ ബന്ദിയാക്കി വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് മുപ്പത്തഞ്ചു വയസ്സുകാരനായ പിതാവ്. ഹാംബർഗ് വിമാനത്താവളത്തിന്റെ പ്രവർത്തനമാണ് 12 മണിക്കൂറിലധികമായി സ്തംഭിച്ചത്. സ്വന്തം മകളെ ബന്ദിയാക്കി പിതാവ് കാറുമായി വിമാനത്താവളത്തിനുള്ളിൽ കടക്കുകയാണ് ചെയ്തത്. ഇയാൾ തുർക്കിക്കാരനാണ് എന്നാണ് പ്രാഥമിക വിവരം.

ഹാംബർഗ് നഗരത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൽ, ശനിയാഴ്ച വൈകിട്ടോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലൂടെ കാറുമായി യുവാവ് അകത്തു പ്രവേശിച്ചത്. രണ്ടു റൗണ്ട് വെടിയുതിർത്ത് വിമാനത്താവള പരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് ഇയാൾ അകത്തു കടന്നതെന്നാണ് വിവരം. ഇതിനിടെ രണ്ടു തവണ പെട്രോൾ ബോംബെറിഞ്ഞതായും സൂചനയുണ്ട്. റൺവേയിൽ പ്രവേശിച്ച ശേഷം ഒരു വിമാനത്തിന്റെ ചുവട്ടിൽ കാർ നിർത്തിയിട്ടു. പിന്നീട് യുവാവും കുഞ്ഞും കാറിൽനിന്ന് പുറത്തിറങ്ങിയില്ല. കുഞ്ഞിന്റെ കാര്യത്തിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാവാം യുവാവ് കുഞ്ഞിനെ ബന്ദിയാക്കി വിമാനത്താവളത്തിനുള്ളിൽ കടന്നതെന്നാണ് സൂചന.

also read : മൂവാറ്റുപു‍ഴയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

അതേസമയം യുവാവിനെ കീഴടക്കാനോ അനുനയിപ്പിച്ച് പുറത്തെത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ ഹാംബർഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. പരിഭാഷകനെ വരുത്തി പൊലീസ് സംഘം ടർക്കിഷ് ഭാഷയിൽ അക്രമിയുമായി സന്ധിസംഭാഷണവും നടത്തി. കൂടാതെ വിമാനത്താവളത്തിലൂടെയുള്ള വ്യോമ ഗതാഗതം പൂർണമായും നിർത്തുകയും തൽക്കാലത്തേക്ക് ഹാംബർഗ് വിമാനത്താവളം വഴിയുള്ള യാത്ര ഉപേക്ഷിക്കാൻ ജർമൻ പൊലീസ് യാത്രക്കാർക്ക് നിർദ്ദേശം നൽകുകയുമാണ് ചെയ്തത്. സംഭവത്തെ തുടർന്ന് ഹാംബർഗ് വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ ശനിയാഴ്ച വൈകിട്ട് വഴിതിരിച്ചുവിട്ടു.

also read: സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News