ട്രാവല്‍ ഏജന്റിന്റെ ചതി; 22 വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തി ഇന്ത്യന്‍ വനിത

hamida-bano-wagha-border

ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ വയോധിക 22 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ലാഹോറിലെ വാഗാ അതിര്‍ത്തി വഴിയാണ് രാജ്യത്തെത്തിയത്. മുംബൈ സ്വദേശിയായ ഹമീദ ബാനു 2002-ല്‍ ആണ് പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ എത്തിയത്. ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് കബളിപ്പിച്ച് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു.

തിങ്കളാഴ്ച കറാച്ചിയില്‍ നിന്ന് വിമാന മാർഗം ലാഹോറിലെത്തുകയും തുടര്‍ന്ന് വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വരികയുമായിരുന്നു ബാനു. കുടുംബവുമായി വീണ്ടും ഒന്നിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബാനു പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ ദിവസം കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു.

Read Also: ‘താഴത്തില്ലെടാ…’ 40 മണിക്കൂർ തുടർച്ചയായി പറക്കും; ഇത് ആകാശത്തിലെ ഇന്ത്യൻ കണ്ണ്

ദുബായില്‍ പാചകക്കാരിയായി ജോലി നല്‍കാമെന്നായിരുന്നു റിക്രൂട്ട്മെന്റ് ഏജന്റ് വാഗ്ദാനം ചെയ്തത്. ഹമീദ ബാനുവിന്റെ ദുരവസ്ഥ 2022-ല്‍ പ്രാദേശിക യൂട്യൂബറായ വലിയുള്ള മറൂഫ് പങ്കുവെക്കുകയായിരുന്നു. ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാന്‍ മറൂഫിന്റെ വ്ളോഗ് വയോധികയെ സഹായിച്ചു. മകള്‍ യാസ്മിയും ഫോണില്‍ സംസാരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News