വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നാണ് ഇത്രയും കാലം കരുതിയുരുന്നത്. എന്നാൽ ഹംസ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നും സഹോദരൻ അബ്ദുല്ല ബിൻ ലാദിനൊപ്പം ചേർന്ന് അല്‍ ഖായിദയെ നയിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ ഭീകരാക്രമണങ്ങള്‍ക്കാണ് ഹംസ ബിന്‍ ലാദന്‍ പദ്ധതിയൊരുക്കുന്നത്. ഹംസയുടെ നീക്കങ്ങളെ കുറിച്ച് മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്കും അറിയാമെന്നും. താലിബാനാണ് ഹംസക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കുന്നതെന്നും. 450 പേരുടെ സുരക്ഷിതത്വത്തിലാണ് ഹംസ ഒളിവിൽ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Also Read: ട്രംപ് പിണങ്ങി! കമലയുമായി ഇനി സംവാദത്തിനില്ലെന്ന് പ്രഖ്യാപനം
2019-ല്‍ ട്രംപാണ് ഹംസയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. തെക്കുകിഴക്കന്‍ അഫ്ഗാനിലെ ഘസ്‌നി പ്രവിശ്യയിലെ അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഹംസ കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ. തെളിവുകൾ ഉള്‍പ്പെടെ ഹാജരാക്കാന്‍ സി.ഐ.എയ്ക്ക് അന്ന് കഴിഞ്ഞിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here