ടയർ പഞ്ചറായത് കൊണ്ട് ഷിരൂർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവം പങ്കുവച്ച് പത്തനംതിട്ട സ്വദേശിയായ ഹംസ. അപകടമുണ്ടായ സമയത്ത് ആ വഴിയിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നതായിരുന്നു. എന്നാൽ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
‘തന്റെ ലോറിയുടെ ടയർ പഞ്ചറായത് കൊണ്ട് അപകടം നടന്ന സ്ഥലത്ത് നിന്ന് വെറും മൂന്ന് കിലോമീറ്റർ മാറി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഗോവയിൽ നിന്നും ലോഡുമായി നാട്ടിലേക്ക് വരുന്ന വഴിയായിരുന്നു. ടയർ പഞ്ചറായില്ലായിരുന്നെങ്കിൽ കൃത്യം 8:30 അടുപ്പിച്ച് അപകട സ്ഥലത്ത് ഞങ്ങളും പെട്ടുപോയേനെ എന്നും ഹംസ പറഞ്ഞു. ടയർ മാറ്റി വേറെ ടയർ സ്ഥാപിച്ച ആ സമയം കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ലക്ഷ്മണന്റെ കടയിൽ നിന്ന് ആ വഴി യാത്ര ചെയ്യുമ്പോൾ സ്ഥിരമായി ഭക്ഷണം കഴിക്കാറുണ്ടെന്നും ഹംസ പറഞ്ഞു.
അതേസമയം, ഷിരൂരിലെ മണ്ണിടിച്ചാൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർജുനായി തെരച്ചിൽ എട്ടാം ദിവസവും പുരോഗമിക്കവെയാണ് സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഇന്നലെ കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here