ന്യൂസിലന്റ് പാര്‍ലമെന്റിലെ ഏറ്റവും പ്രായകുറഞ്ഞ എംപിയെന്ന നേട്ടം കൈവരിച്ചതോടെ സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയാണ് ഹന റൗഹിതി മൈയ്പി ക്ലാര്‍ക്ക്. അന്ന് ഈ നേട്ടം കൈവരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായാതെങ്കിൽ ഇപ്പോഴിതാ പാർലമെന്റിൽ ഒരു ബില്ലിനെ എതിർക്കുന്ന എംപിയുടെ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.
വൈതാംഗി ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഭരണകക്ഷി പാര്‍ട്ടിയായ എസിടി ചില മാറ്റങ്ങൾ നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച ബില്ല് പാർലമെന്റിൽ എത്തിയതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. ബില്ലിനെ എതിർത്ത ഹന പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി ഹാക്ക ഡാന്‍സ് കളിച്ചു.ശേഷം ബില്ല് കീറിയും എറിഞ്ഞു.ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ALSO READ; ലങ്കയിൽ ഇടത് തരംഗം; പാർലമെന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെയുടെ എൻപിപിക്ക് ഭൂരിപക്ഷം
മവോരി വിഭാഗത്തിന്റെ പരിസ്ഥിതിക്കും ജലത്തിനും ഭൂമിക്കും നേരെ സര്‍ക്കാരിന്റെ കൈയേറ്റമുണ്ടായെന്ന് അവര്‍ പ്രതിഷേധത്തിന് പിന്നാലെ കുറ്റപ്പെടുത്തി.അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കാനും അവർ പാർലമെന്റിൽ ആഹ്വാനം ചെയ്തു.
21കാരിയായ ഹന 170 വര്‍ഷത്തിനിടെ ന്യൂസിലാന്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ്.മാവോരി ഗോത്രവര്‍ഗ പ്രതിനിധിയായ ഹനയുടെ പാര്‍ലമെന്റിലെ ആദ്യ പ്രസംഗവും മുൻപ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ニュージーランド議会。ワイタンギ条約の解釈方法を変更することを提案した新法案に対する投票を妨害するため、ハカを行うHana-Rawhiti Maipi-Clark氏とマオリ系議員たち。 pic.twitter.com/WnDDBHhmWH
— MonNYC🗽 (@monharpo) November 14, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here