വിമാന യാത്രക്കാർക്ക് പുതിയ ഹാന്‍ഡ് ബാഗേജ് നയവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. ഒരു യാത്രക്കാരനു പരമാവധി ഏഴ് കിലോയുള്ള ഹാന്‍ഡ് ബാഗേജ് മാത്രമേ പാടുള്ളു എന്നാണ് പുതിയ വ്യവസ്ഥ. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .
വിമാനയാത്രികര്‍ കൂടി വരുന്ന അവസരത്തിൽ കൂടിയാണ് സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഹാന്‍ഡ് ബാഗിന്റെ വലിപ്പത്തിനും പരിധി ഏർപെടുത്തിയിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരുമെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
also read: ലിഫ്റ്റ് നൽകി വാഹനത്തിൽ കയറ്റിയ 11 പേരെയും കൊന്നു; പഞ്ചാബിലെ ‘ചീറ്റർ’ സീരിയൽ കില്ലർ പിടിയിൽ
എന്നാൽ 2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഓഫർ ലഭിക്കും. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിധി കൂടിയാൽ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.ഹാന്‍ഡ് ബാഗിന്റെ ഉയരം 55 സെന്റിമീറ്ററും നീളം 40 സെന്റീമീറ്ററും വീതി 20 സെന്റിമീറ്ററും കവിയരുതെന്നാണ് പുതിയ വ്യവസ്ഥയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here