കൈത്തറി തൊഴിലാളികൾക്കും കൈത്താങ്ങ്: സ്‌കൂള്‍ യൂണിഫാം പദ്ധതിയുടെ കുടിശിക അനുവദിച്ച് സർക്കാർ

handloom cm

പ്രതിസന്ധി ഘട്ടത്തിലും കൈത്തറിതൊഴിലാളികളെ കൈവടാതെ ഇടതുസര്‍ക്കാര്‍. സ്‌കൂള്‍ യൂണിഫാം പദ്ധതിയുടെ കുടിശിക സര്‍ക്കാര്‍ അനുവദിച്ചു. നാല്‍പത്തിമൂന്ന് കോടി  അന്‍പത് ലക്ഷം രുപയാണ് അനുവദിച്ചത്. തൊഴിലാളികളുടെ നെയ്ത്തു
കൂലിക്കാണ് തുക അനുവദിച്ചു നല്‍കിയത്.

ALSO READ: ‘ആരോപിക്കുന്നത് മറുപടി അർഹിക്കാത്ത കാര്യങ്ങൾ’: ആഷിക് അബുവിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് സിബി മലയിൽ

ഇതോടെ ജൂലൈ മാസം വരെയുള്ള കൂലി കുടിശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ക്കാനാകും. കേന്ദ്ര അവഗണകാരണം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇടതുസര്‍ക്കാര്‍ പരമ്പരാഗത തൊഴിലാളികളെ കൈവിട്ടില്ലെന്ന് കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലില്‍ നന്ദി രേഖപ്പെടുത്തുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.ഹരീന്ദ്രന്‍ എംഎല്‍എയും സെക്രട്ടറി എംഎം.ബഷീറും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News