കൈത്തറി ധരിച്ച് മന്ത്രി പി രാജീവിന്റെ റാമ്പ് വാക്ക്; വീഡിയോ

കൈത്തറി ധരിച്ച് റാമ്പ് വാക്ക് നടത്തി മന്ത്രി പി രാജീവ്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൈത്തറി തൊഴിലാളി സംഗമത്തിൻ്റെയും ഫാഷൻ ഷോയുടേയും വേദിയിലായിരുന്നു മന്ത്രിയുടെ റാമ്പ് വാക്ക്. ഫേസ്ബുക്കിലൂടെ മന്ത്രി വീഡിയോ ഉൾപ്പടെ പങ്കുവെച്ചു. കൈത്തറി ദിനത്തിൽ കൈത്തറിയുടെ പ്രചരണാർഥം സംഘടിപ്പിച്ച പരിപാടിയുടെ ഉത്ഘാടകൻ മന്ത്രി പി രാജീവ് ആയിരുന്നു.  ചലച്ചിത്ര നടി പ്രിയങ്ക ആയിരുന്നു മുഖ്യാതിഥി.

also read: പരുമലയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കൈത്തറിദിനത്തിൽ കൈത്തറിയുടെ പ്രചരണാർഥം തിരുവനന്തപുരത്ത് സംഘടിപ്പിച്ച തൊഴിലാളി സംഗമത്തിൻ്റെയും ഫാഷൻ ഷോയുടേയും ഉദ്ഘാടകനായി പോയതായിരുന്നു. ചലച്ചിത്ര നടി പ്രിയങ്ക മുഖ്യാതിഥി ആയിരുന്നു. ഞങ്ങൾ രണ്ടുപേരും കൈത്തറി ധരിച്ച് വന്നതുകണ്ടതോടെ ഒരു റാമ്പ് വാക്ക് നടത്താമോ എന്നായി ആങ്കർ. അങ്ങനെ കൈത്തറിദിനത്തിൽ ഞങ്ങൾ നമ്മുടെ നെയ്ത്തുകാർക്കും കൈത്തറിക്കുമായി റാമ്പിലൂടെ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News