പാതിരിമാരുടെ കൈയും കാലും തല്ലിയൊടിക്കും; വീണ്ടും ജാബുവയിൽ ക്രൈസ്‌തവ വേട്ടയ്‌ക്ക്‌ ആഹ്വാനവുമായി വിശ്വഹിന്ദു പരിഷത്ത്‌

ക്രൈസ്‌തവ വേട്ടയ്‌ക്ക്‌ ആഹ്വാനവുമായി വിശ്വഹിന്ദു പരിഷത്ത്‌. മധ്യപ്രദേശിലെ ജാബുവയിൽ ആണ് സംഭവം. വിഎച്ച്‌പി സംഘടിപ്പിച്ച പരിപാടിയിൽ നേതാവായ ആസാദ്‌ പ്രേംസിങ്‌ ഗ്രാമങ്ങളിലേക്ക്‌ കടക്കാൻ തുനിഞ്ഞാൽ പാതിരിമാരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന്‌ ഭീഷണി മുഴക്കി. ക്രൈസ്‌തവേട്ടയ്‌ക്ക്‌ കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ്‌ ജാബുവ. 1998ൽ നാലു കന്യാസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും 2021ൽ പള്ളികൾ തകർക്കുകയും ചെയ്‌തതടക്കം നിരവധി ക്രൂരതകളാണ് ക്രൈസ്തവർക്കെതിരെ ഇവിടെ നടന്നത്. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതിനു പിന്നാലെയാണ്‌ സംഘപരിവാർ നേതാവിന്റെ മുന്നറിയിപ്പ്‌.

ALSO READ: മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ഹര്‍ജി; ഇത്തരം ഹര്‍ജിയുമായി വരരുതെന്ന് സുപ്രീം കോടതിയുടെ  താക്കീത്

‘ഒരു വർഷം നമ്മൾ മറ്റ് തിരക്കുകളിലായിരുന്നതിനാൽ ഇടവേള വന്നു. വീണ്ടും പ്രവർത്തിക്കേണ്ട സമയമായി. നമ്മുടെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും ആരൊക്കെ വരുന്നുവെന്ന് നോക്കണം. ഒരു പാതിരിയെയും കടക്കാൻ അനുവദിക്കരുത്. വന്നാൽ കൈയും കാലും തല്ലിയൊടിക്കും. പൊലീസ് അവരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ദണ്ഡ എടുത്ത് നമ്മൾ ഇറങ്ങും’–പ്രേംസിങ്‌ പറഞ്ഞു.

ALSO READ: ഇസ്രയേലിലേക്ക്‌ പുറപ്പെടാനൊരുങ്ങി അമേരിക്കൻ നയതന്ത്രജ്ഞർ

ഝബുവ ജില്ലാ അധികൃതർ മുൻപ് ക്രിസ്‌ത്യൻ പുരോഹിതരും ക്രിസ്‌തുമത വിശ്വാസികളും തങ്ങളുടെ മതപരിവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കണമെന്ന്‌ ഉത്തരവ്‌ ഇറക്കിയത്‌ വിവാദമായിരുന്നു. ഇതിനായി പട്ടിക തയ്യാറാക്കിയതും പ്രേംസിങ്ങാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News