പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന് മനോരഞ്ജനും സുഹൃത്തും സ്‌മോക്ക് ഗണ്‍ പ്രയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ. തന്റെ മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ എന്ന് തൊഴുകൈകളോടെ അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ കര്‍ഷക കുടുംബത്തില്‍നിന്നുള്ളവരാണ്. എന്റെ മകന്‍ നല്ലവനാണ്. സത്യസന്ധനും വിശ്വസ്തനുമാണ്. സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യണമെന്നും ത്യാഗം ചെയ്യണമെന്നും മാത്രമായിരുന്നു അവന്റെ ആഗ്രഹം. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. നന്നായി പുസ്തകങ്ങള്‍ വായിക്കുന്ന കൂട്ടത്തിലാണ്. സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ പതിവായി വായിക്കാറുണ്ടായിരുന്നു.
ഈ പുസ്തകങ്ങള്‍ വായിച്ചാണ് അവന് ഇത്തരം ചിന്ത രൂപപ്പെട്ടതെന്ന് ഞാന്‍ സംശയിക്കുന്നു. ഇപ്പോഴവന്റെ മനസ്സിലെന്താണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അവന്‍ നല്ലതാണ് ചെയ്തതെങ്കില്‍ അത് അംഗീകരിക്കാം. എന്നാല്‍, തെറ്റാണ് ചെയ്തതെങ്കില്‍ അവനെ തൂക്കിക്കൊന്നോളൂ. തെറ്റുകാരനാണെങ്കില്‍ അവനെന്റെ മകനല്ല -അദ്ദേഹം പറഞ്ഞു.
അതേസമയം പാർലമെന്റിൽ അതിക്രമം നടത്തിയ പ്രതികളെ ഇന്നും വിവിധ സർക്കാർ ഏജൻസികൾ ചോദ്യം ചെയ്യും. അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പെന്നും പ്രതികള്‍ അറിയിച്ചു. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും പ്രതികൾ വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതികൾ ജനുവരി മുതൽ തന്നെ പ്രതിഷേധിക്കാനുള്ള തീരുമാനത്തിനായി ആലോചന നടത്തിയിരുന്നു. അതേസമയം സംഘത്തിലെ അംഗമായ ലളിത് ഝായ്ക്കായി ദില്ലി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.പാര്‍ലമെന്‍റിൽ സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
ALSO READ: സിപിഐഎം നേതാവ് കെ കുഞ്ഞിരാമൻ അന്തരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here