ആദിപുരുഷ് കാണാൻ കുരങ്ങനെത്തി; ഹനുമാനെന്ന് നിർമ്മാതാക്കൾ; വീഡിയോ വൈറൽ

‘ആദിപുരുഷ്’ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് ഇതിനോടകം പുറത്ത് വന്നിരുന്നത്. സിനിമ കാണാൻ ഹനുമാൻ വരും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കുരങ്ങന്‍ എത്തിയ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സിനിമയുടെ റിലീസിന് മുമ്പ് ഹനുമാനായി ഒരു സീറ്റ് തിയേറ്ററില്‍ ഒഴിച്ചിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രാമായണ കഥ കേള്‍ക്കാന്‍ ഹനുമാന്‍ എത്തും എന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇത് എന്നായിരുന്നു വിശദീകരണം.

also read; വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കാർ ഉത്തരവ്

സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കുരങ്ങന്‍ എത്തിയതോടെ ഹനുമാന്‍ എത്തി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമ കുരങ്ങന്‍ മുകളില്‍ നിന്നും എത്തി നോക്കുന്ന തരത്തിലുള്ള വീഡിയോയാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

‘ഹനുമാന്‍ സിനിമ കാണുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ”ശ്രീരാമകഥ പറയുന്ന പ്രപഞ്ചത്തിന്റെ ഓരോ കോണിലും ഭഗവാന്‍ ഹനുമാന്‍ വസിക്കുന്നു എന്ന് പറയുന്നത് തികച്ചും ശരിയാണ്. ജയ് ശ്രീരാം” എന്ന കുറിപ്പും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണ് എന്നതില്‍ വ്യക്തതയില്ല. നോര്‍ത്ത് ഇന്ത്യയിലെ ഏതോ തിയേറ്ററില്‍ നിന്നുള്ള ദൃശ്യമാണിത്.

also read; ഗുരുവായൂര്‍ അമ്പലത്തിലെ ഭണ്ഡാരത്തില്‍ നിരോധിത കറൻസികളും സ്വര്‍ണ്ണങ്ങളും, ക‍ഴിഞ്ഞ മാസത്തെ നടവരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News