തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മാസ്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിലാണ് കണ്ടെത്തിയത്.
Also Read: 2023ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഇന്ന്; അസ്തമയം രാത്രി 8:27 ന്
തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരം മ്യൂസിയത്തിൽ എത്തിച്ച മൃഗങ്ങളെ ക്വാറന്റൈന് ശേഷം ജനങ്ങൾക്ക് കാണാനായി പുറത്തേക്കിറക്കുന്നതിനിടിയിലാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. ഒരു ജോഡി സിംഹം, ഒരു ജോഡി ഹനുമാൻ കുരങ്ങ്, എമു എന്നിവയെയാണ് കഴിഞ്ഞ മാസം 29 ന് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും മൃഗശാലാ ഡയറക്ടര്‍ ഉള്‍പ്പെട്ട 13 അംഗ സംഘം തിരുപ്പതിയില്‍നിന്ന് മൃഗങ്ങളെ റോഡുമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിൽ പെൺഹനുമാൻ കുരങ്ങാണ് ചാടിപ്പോയത്.
Also Read: 25 വർഷം മുൻപ് വിറ്റുപോയ കാർ അച്ഛന് സമ്മാനമായി നൽകി മക്കൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here