തിരുവനന്തപുരം നഗരത്തെ വട്ടം കറക്കിയ ഹനുമാൻ കുരങ്ങ് അമ്മയായി

ഇരുപത്തിനാല് ദിവസത്തോളം തിരുവനന്തപുരം നഗരത്തെ വട്ടം കറക്കിയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുൻപ് ചാടിപ്പോയി വളരെ പ്രസിദ്ധിയാകർഷിച്ച ഹനുമാൻ കുരങ്ങാണ് പ്രസവിച്ചത്. പിടികൂടിയ ശേഷം ഈ കുരങ്ങിനെ ഇണക്കുരങ്ങിനൊപ്പം പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

Also Read; സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണം; ഇടവക പ്രതിനിധി യോഗത്തിൽ ആവശ്യം

തിരുപ്പതിയിൽ നിന്നാണ് ഈ ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂൺ മാസമാണ് മൃഗശാല ജീവനക്കാരെ കബളിപ്പിച്ച് ഇതിലൊരു കുരങ്ങ് ചാടിപ്പോയത്. ഒരു കൂട്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനിടെയാണ് കുരങ്ങ് ചാടിപ്പോയത്. നഗരം മുഴുവൻ കറങ്ങിനടന്ന കുരങ്ങ് ഇരുപത്തിനാലാം ദിവസം പിടിയിലായി. പാളയം ജർമ്മൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ കണ്ടെത്തിയത്.

Also Read; ആരോഗ്യ സര്‍വകലാശാല: സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഹനുമാന്‍ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ചത്. മൊത്തം മൂന്ന് തവണയാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News