പിടിതരാതെ ഹനുമാൻ കുരങ്ങ്; ഭക്ഷണം കഴിച്ചതായി സൂചന

തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങ് ഇതുവരെയും മ്യൂസിയത്തിലെ മരത്തിൽ നിന്ന് താഴെ ഇറങ്ങിയില്ല. ആഞ്ഞിലി മരത്തിൽ ഉള്ള കുരങ്ങ് തളിരിലകൾ കഴിക്കുന്നുണ്ട്. കുരങ്ങിനെ ശല്യം ചെയ്ത് പിടികൂടാൻ ശ്രമിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ അബു ശിവദാസ് വ്യക്തമാക്കി.

കുരങ്ങ് അക്രമകാരിയല്ലാത്തതിനാൽ മയക്കുവെടി പോലെയുള്ള കടുത്ത നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. ഇണ അടുത്തുള്ളത് കൊണ്ട് തുറന്ന കൂട്ടിലേക്ക് വരുമെന്നും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. പെണ്‍ കുരങ്ങിനെയാണ് കാണാതായിരുന്നത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയിൽ  നിന്ന് കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ജോഡിയിലെ പെണ്‍കുരങ്ങാണ് ചാടിപ്പോയത്. മൃഗശാലയ്ക്കുള്ളിലെ മുളങ്കാട്ടില്‍ കുരങ്ങിനെ കണ്ടെങ്കിലും പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാനാകുന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.

Also Read: ബിപോര്‍ജോയ് ആശങ്കയില്‍ രാജ്യം; ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News