രണ്ടാമത് ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ജനുവരി 21 ന് തുടക്കം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജനുവരി 21 നു ആരംഭിക്കും. കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന മേള ചലച്ചിത്ര താരം സുഹാസിനി മണിരത്‌നം ഉദ്‌ഘാടനം ചെയ്യും. മേളയിൽ മൂന്നു തിയേറ്ററുകളിലായി ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിൽ 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍ എന്നിവയും ഉണ്ടായിരിക്കും.

Also Read: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തി

2023 ഡിസംബർ 23 മുതൽ 31 വരെയാണ് ഹാപ്പിനസ് ഫെസ്റ്റിവൽ നടന്നത്. മ്യൂസിക് നൈറ്റ്, നൃത്തസന്ധ്യ, എക്സിബിഷനുകൾ, അന്താരാഷ്ട്ര ചലച്ചിത്ര മേള, കുട്ടികളുടെ അമ്യൂസ്‌മെന്റ് റൈഡുകൾ, ഫുഡ് കോർട്ട്, ഫോക് കലാപ്രകടനങ്ങൾ, നാടകം, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്.

Also Read: പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി

ധർമശാലയിലെ ഗവ. എൻ‌ജിനിയറിങ് കോളേജിൽ നടന്ന ഫെസ്റ്റിവൽ കഥാകൃത്ത് ടി.പത്മനാഭൻ ഉദ്‌ഘാടനം നിർവഹിച്ചിരുന്നു. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതിന് പിന്നോടിയായാണ് ജനുവരി 21 മുതൽ 23 വരെ ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കാനിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News