മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
1980ലെ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂവാണ് മലയാളത്തിന് ലാലേട്ടനെ സമ്മാനിച്ചത്. അന്നതൊട്ട് മലയാളിയുടെ നെഞ്ചകത്താണ് മോഹന്‍ലാല്‍. നടന വൈഭവത്തിന്റെ 4 പതിറ്റാണ്ട്, മോഹന്‍ലാല്‍ യുഗം, പക്ഷെ ഒരാണ്ടിന്റെ കണക്കെടുപ്പില്‍ തീരുന്നതല്ല മലയാളിക്ക് മോഹന്‍ലാല്‍, വിസ്മയങ്ങളുടെ ഒരു ഖനി തന്നെയാണത്.
മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ നമ്മള്‍ പിന്നിട്ട കാലത്തിന്റെ അവശേഷിപ്പുകള്‍ ആയിരുന്നു. അഭിനയത്തിന്റെ രസമാപിനി നഷ്ടപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഓരോന്നും. വില്ലന്‍ വേഷങ്ങളില്‍ നിന്ന് നായകനിലേക്ക്, പിന്നീട് മലയാളിയുടെ നെഞ്ചകത്തേക്ക് ഇതായിരുന്നു ലാലേട്ടന്റെ റൂട്ട്. ഗ്രാമീണനും നാഗരികനും ആന്റിഹീറോയും പ്രതിനായകനും ഫ്യൂഡല്‍പ്രഭുവും ഉള്‍പ്പെട്ട വേഷങ്ങള്‍ ലാലിലൂടെ അനായസം കടന്ന് പോയി. കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിനാഥനും എന്നും ലാലേട്ടന്റെ ഐക്കോണിക്കുകള്‍ തന്നെയാണ്. ഒരൊറ്റ വാക്കുപോലും ഉച്ചരിക്കാതെ, മൗനത്തിന്റെ ഗംഭീരമായ വാചാലതയില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളില്‍ അയാള്‍ എന്നും മലയാളിയെ വിസ്മയിപ്പിച്ചു. ഇന്നിന്റെ സ്വഭാവികതയോട് ചേര്‍ന്ന് നിന്ന് അഭിപ്രായങ്ങള്‍ പറയാനും ലാലേട്ടന്‍ മറക്കാറില്ല.
മോഹന്‍ലാല്‍ എന്നത് മലയാളിക്കൊരു പേരല്ല, ഒരു കാലഘട്ടത്തെ സിനിമാ കോട്ടകകളില്‍ പിടിച്ചിരുത്തിയ വൈകാരികതയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കംപ്ലീറ്റ് ആക്ടര്‍ക്ക് കൈരളിയുടെ പിറന്നാള്‍ ആശംസകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here