ഇന്ത്യന് സിനിമയുടെ അഭിമാനം… ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് സപ്തതി. അഭിനേതാവിന്റെ മാത്രമല്ല സംവിധായകന്റെയും എഴുത്തുകാരന്റെയും നിര്‍മാതാവിന്റെയും വേഷമണിഞ്ഞ് മികച്ച സിനിമകള്‍ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച അപൂര്‍വ താരമാണ് കമല്‍ഹാസന്‍. ഒരു ചിത്രത്തില്‍ തന്നെ പത്തുവേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരെ ആവേശത്തിലാക്കിയ അദ്ദേഹം നൃത്തചുവടുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തു.
ALSO READ: ഡോക്ടറെന്ന വ്യാജേന ശസ്ത്രക്രിയ; വീട്ടിലെത്തി വൃദ്ധക്ക് കാൽമുട്ടിൽ സർജറി, പ്രതിയെത്തേടി മുംബൈ പൊലീസ്
കാണികളെ വിസ്മയിപ്പിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍. ഗുണ, അവ്വെഷണ്‍മുഖി, ഇന്ത്യന്‍, വിശ്വരൂപം തീരുന്നില്ല അദ്ദേഹത്തിന്റെ സിനിമാ ചരിത്രം. ആറു പതിറ്റാണ്ടിലേറെയായി സജീവമായി സിനിമയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഏവരും ആവേശത്തിലാക്കുന്നതാണ്. ബാലതാരമായി സിനിമാലോകത്തെത്തി. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയ താരം മലയാളത്തിലും നിരവധി സൂപ്പര്‍ഹിറ്റുകളുടെ ഭാഗമായി. നൃത്തം, പ്രണയവുമെല്ലാം കമലഹാസന്‍ ചിത്രങ്ങളുടെ പ്രത്യേകയായിരുന്നു. പിന്നീട് പരീക്ഷണ ചിത്രങ്ങളുടെ നീണ്ടനിര.
രാഷ്ട്രീയ ഗോദയില്‍ കമലിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് വലിയ ജനപ്രീതി നേടാനായില്ല. ഇപ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഡിഎംകെയുടെ ഉറപ്പ് നല്‍കിയിട്ടുണ്ട് രാജ്യസഭാ സീറ്റ്. അങ്ങനെയെങ്കില്‍ 2025ല്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ കമല്‍ പാര്‍ലമെന്റിലേക്കുമെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here