മലയാളസിനിമയുടെ സ്വന്തം ഐഷുവിന് പിറന്നാളാശംസകൾ

മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിക്ക് ജന്മദിനാശംസകൾ. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യലക്ഷ്മി അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: കേട്ടിട്ട് ഞെട്ടേണ്ട…സത്യമാണ്… 10 ലക്ഷത്തിന് ലംബോര്‍ഗിനി ലുക്കുള്ള ടാറ്റ എസ്‌യുവി!

2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള ഐശ്വര്യയുടെ പ്രവേശനം. രണ്ടാമത്തെ ചിത്രമായ മായനദിയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014 മുതൽ മോഡലിഗ് രംഗത്ത് സജീവമായ നടി എംബിബിഎസ് ബിരുദധാരിയുമാണ്. ജഗമേ തന്തിരം എന്ന കാർത്തിക് സുബ്ബരാജ് പടത്തിലൂടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. മണിരത്നം സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായി എത്തുന്ന തഗ് ലൈഫാണ് ഐശ്വര്യയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

Also Read: പൂച്ചയും പാമ്പും നേർക്കുനേർ; ഒടുവിൽ സംഭവിച്ചത്; വീഡിയോ

1990 സെപ്തംബർ ആറിന് ജനിച്ച ഐശ്വര്യലക്ഷ്മി തിരുവനന്തപുരം സ്വദേശിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News