പിറന്നാൾ നിറവിൽ കിംഗ് കോഹ്‌ലി

ഇന്ന് കിംഗ് കോഹ്‌ലിക്ക് 35-ാം ജന്മദിനമാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. വിരാട് പങ്കെടുത്ത 96 ടെസ്റ്റുകളിൽ 207ലും 254 ഏകദിനങ്ങളിലും 93 ടി20യിലും കോഹ്‌ലി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Also read:ഗാസയില്‍ ആക്രമണം തുടരുന്നു; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍

2008 ഓ​ഗസ്റ്റ് 18നാണ് വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നത്. ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന മത്സരമായിരുന്നു വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റ വേദി. 2011 ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ കോഹ്‌ലി വളർന്നുവരുന്ന ഒരു യുവ താരമായിരുന്നു. 2015ലും 2019ലും വേൾഡ് കപ്പിൽ ഇന്ത്യയെ നയിച്ചത് കോഹ്‌ലിയായിരുന്നു. ഇന്ത്യയുടെ ഭാ​വി താരമെന്ന് കോഹ്‌ലി അന്നേ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആധുനിക ക്രിക്കറ്റിലെ മികച്ച നാല് താരങ്ങളിൽ വിരാട് കോഹ്‌ലിയും ഉൾപ്പെടുന്നു.

Also read:രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബോളിവുഡ് താരം അനുഷ്ക ശർമയാണ് കോഹ്‌ലിയുടെ ഭാര്യ. ഇരുവരുടെയും വിവാഹം 2017ൽ ആയിരുന്നു. നിരവധി പ്രമുഖരും ആരാധകരുമാണ് കിംങ് കോഹ്‌ലിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News