തീരത്തെത്തിയിട്ടും തിര തൊടാനായില്ല; വീല്‍ചെയറിലുള്ള പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റി ലൈഫ്‌ ഗാര്‍ഡ്‌, കൊല്ലം അഴീക്കല്‍ ബീച്ചിലെ സുന്ദര കാഴ്‌ച

കടല്‍ മതിയാവോളം കണ്ടെങ്കിലും തിര തൊടാനാകാത്തതില്‍ സങ്കടപ്പെട്ട ഉത്തരേന്ത്യന്‍ പെണ്‍കുട്ടിക്ക്‌ ആശ്വാസമായി ലൈഫ്‌ ഗാര്‍ഡ്‌. കൊല്ലം അഴീക്കല്‍ ബീച്ചിലായിരുന്നു ഈ സുന്ദര കാഴ്‌ച. വീല്‍ ചെയറിലായിരുന്ന പെണ്‍കുട്ടി കുടുംബത്തോടൊപ്പമാണ്‌ ബീച്ചിലെത്തിയത്‌.

Also Read: ഡേറ്റിങ് ആപ്പിൽ നിർമല സീതാരാമന്റെ വ്യാജ പ്രൊഫൈൽ; ചിരിപ്പിക്കുന്ന ഒപ്പം ചിന്തിപ്പിക്കുന്ന ബയോയും

തിര തൊടാന്‍ പെണ്‍കുട്ടിക്ക്‌ അതിയായ ആഗ്രഹമുണ്ടായെങ്കിലും വീല്‍ചെയര്‍ കൊണ്ടുപോകാന്‍ കുടുംബം പേടിച്ചു. ഇക്കാര്യം ലൈഫ്‌ ഗാര്‍ഡ്‌ ഡോള്‍ഫിന്‍ രതീഷിന്റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു.

പെണ്‍കുട്ടി വീല്‍ചെയറില്‍ ഇരുന്നുതന്നെ മതിവരുവോളം തിരതൊട്ടു. ഏറെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ലൈഫ്‌ ഗാര്‍ഡ്‌ കൂടിയാണ്‌ ഡോള്‍ഫിന്‍ രതീഷ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News