‘ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണമാക്കാനുള്ള ഊര്‍ജം 2025 പകരട്ടെ’; പുതുവത്സര ആശംസയുമായി മുഖ്യമന്ത്രി

pinarayi-vijayan-new-year-2025

ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെയെന്ന് പുതുവത്സര ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം.

Read Also: ലോകത്ത് പുതുവർഷം പിറന്നു; ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്

പുതുവത്സര ദിനം നമ്മെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: മലയാള ഭാഷയിലും സാമൂഹ്യ മണ്ഡലത്തിലും എംടി അദൃശ്യസാന്നിധ്യമായി നിലകൊള്ളും: മുഖ്യമന്ത്രി പിണറായി വിജയൻ

അതിനിടെ, ലോകത്ത് പുതുവര്‍ഷം പിറന്നു. ആദ്യം പുതുവര്‍ഷം വരവേറ്റത് കിരിബാത്തി ദ്വീപിലാണ്. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. തൊട്ട് പിറകെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി. പുതുവത്സരം അവസാനമെത്തുക നാളെ ഇന്ത്യന്‍ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കര്‍ ഐലന്റിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News