‘എല്ലാവര്‍ക്കും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും വര്‍ഷം ആകട്ടെ’; നവവത്സരാശംസ നേർന്ന് സ്പീക്കർ

kerala-speaker-an-shamseer

പുതുവത്സരാശംസകള്‍ നേർന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീർ. 2025 എല്ലാവര്‍ക്കും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു വര്‍ഷം ആകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Read Also: ‘ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണമാക്കാനുള്ള ഊര്‍ജം 2025 പകരട്ടെ’; പുതുവത്സര ആശംസയുമായി മുഖ്യമന്ത്രി

2024 നമുക്ക് വളരെയധികം പ്രയാസങ്ങളും ദുഃഖങ്ങളും സംഭാവന ചെയ്ത ഒരു വര്‍ഷമാണ്. കുവൈറ്റ് തീപിടിത്തം, വയനാട്ടിലെ മഹാ ദുരന്തം മുതലായവ ഉദാഹരണമാണ്. ഈ ദുരന്തങ്ങള്‍ എല്ലാം വളരെയധികം ദുഃഖങ്ങളും വിഷമവും മറ്റും നമുക്ക് നല്‍കി. എന്നാല്‍ 2025 സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും പുതുവത്സരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: നിയമസഭ പുസ്തകോത്സവം: പാനല്‍ ചര്‍ച്ചകളില്‍ പുസ്തകഭ്രാന്ത് മുതല്‍ പെണ്‍കരുത്തിന്റെ ശബ്ദങ്ങള്‍ വരെ

2025-നെ കേരള നിയമസഭ വരവേല്‍ക്കുന്നത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടു കൂടിയാണ്. അന്താരാഷ്ട്ര പുസ്തകോത്സവം 2025 തുടക്കത്തില്‍ തന്നെ നടക്കുന്നതായും നവവത്സര ആശംസാ കുറിപ്പിൽ സ്പീക്കര്‍ എ എന്‍ ഷംസീർ പറഞ്ഞു. അതിനിടെ, ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെയെന്ന് പുതുവത്സര ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News