ഐഎഫ്എഫ്കെയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം: നാനാ ജോര്‍ജാഡ്സെ

ഐഎഫ്എഫ്കെയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് ജോര്‍ജിയന്‍ സംവിധായിക നാനാ ജോര്‍ജാഡ്സെ നിള തിയേറ്ററില്‍ നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ സംഭാഷണം തുടങ്ങിയത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി അംഗമായ നാനാ ജോര്‍ഡ്ജാഡ്സെയുമായി ആദിത്യ ശ്രീകൃഷ്ണയാണ് സംസാരിച്ചത്. കുട്ടിക്കാലം മുതല്‍ സിനിമയോടുള്ള ഇഷ്ടം ആര്‍ക്കിടെക്ചര്‍ പഠന ശേഷം സിനിമയിലേക്കുള്ളതന്റെ കടന്നുവരവിന് കാരണമായെന്നു നാനാ ജോര്‍ജാഡ്സെ പറഞ്ഞു. പ്രത്യേകമായൊരു സിനിമ സംസ്‌കാരം ജോര്‍ജിയക്കില്ലെന്നും മറിച്ച് അതിവിശാലമായ ഭൂപ്രകൃതിയുള്ള തന്റെ രാജ്യത്തെ സിനിമയിലൂടെ ചലച്ചിത്രസ്വാദകര്‍ക്ക് സമ്മാനിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജോര്‍ഡ്ജാഡ്സെ പറഞ്ഞു.

Also Read : സ്ത്രീശബ്ദം ഉയര്‍ന്നുകേട്ട പാനല്‍ ചര്‍ച്ച ‘ഫീമെയ്ല്‍ വോയ്സസ്’

മാജിക്കല്‍ റിയലിസത്തെ തന്റെ ചിത്രങ്ങളില്‍ സ്വംശീകരിക്കുവാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ യഥാര്‍ഥ ജീവിതത്തിലും മാജിക് റിയലിസത്തെ മാറ്റിനിര്‍ത്തുവാനോ അതിന്റെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുവാനോ സാധിച്ചിരുന്നില്ല. സിനിമകളില്‍ ജീവിതാംശങ്ങള്‍ ഏറെയുണ്ടെന്നും യഥാര്‍ത്ഥ മനുഷ്യരും മനുഷ്യജീവിതങ്ങളുമാണ് തന്റെ ചിത്രങ്ങളില്‍ പ്രത്യേക്ഷപ്പെടാറുള്ളതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ കുറഞ്ഞ ചിലവില്‍ നിര്‍മിക്കുന്ന ജോര്‍ജിയന്‍ ചിത്രങ്ങള്‍ വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാറുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് പോലുള്ള രാജ്യങ്ങള്‍ ജോര്‍ജിയന്‍ സിനിമകളുടെ നിര്‍മാണത്തിന് സഹായിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News