പീഡനക്കേസ്; മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ, സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റിയിരുന്നു. സിപിഐഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി.ഉണ്ണികൃഷ്ണന്‍ അടക്കം ബാക്കിയുള്ള 9 പേരും സമിതിയില്‍ തുടരും.

ALSO READ:സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് എം മുകേഷിനെ മാറ്റി

അതേസമയം സിനിമ മേഖലയിലെ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് സാഹചര്യം മുതലെടുത്ത് വ്യാജപീഡന പരാതികള്‍ ഉയര്‍ന്നുവരുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിങ്ങിനുള്ള കളമൊരുക്കുന്നത് ഗൗരവകരമായി കാണണം. വ്യക്തിവൈരാഗ്യം തീര്‍ക്കാനും പ്രതിച്ഛായ തകര്‍ക്കാനും പൊലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ALSO READ:തലസ്ഥാനത്ത് കടലിന്ന​ഗാധമാം കാഴ്ചകൾ; അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം സൂപ്പർഹിറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News