പീഡനക്കേസ് ; നിവിൻ പോളിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

Nivin pauly harassement case

പീഡനക്കേസിൽ നടൻ നിവിൻ പോളിയെയും സിനിമാ നിർമ്മാതാവ് എ കെ സുനിലിനെയും ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. നിവിൻ പോളി നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിൽ മൊഴിയെടുത്തു.

Also read:കെജിഎന്‍എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

നേര്യമം​ഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടൻ നിവിൻ പോളിയെയും സിനിമാ നിർമ്മാതാവ് എ കെ സുനിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്. യുവതിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന നിവിൻ പോളിയുടെ പരാതിയിലും അന്വേഷണ സംഘം മൊഴിയെടുത്തു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് 2023-ൽ ദുബായിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

Also read:‘സ്വന്തം മകളെ വിവാഹം ചെയ്തയച്ച സദ്ഗുരു, മറ്റ് സ്ത്രീകളെ സന്യാസ ജീവിതത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിന്?’: ചോദ്യവുമായി മദ്രാസ് ഹൈക്കോടതി

തുടർന്ന് നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നു. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. നിവിൻ പോളി കേസിൽ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News