ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ഒരു താരത്തിന്റെ വെളിപ്പെടുത്തലാണ് സജീവ ചർച്ചയായിരിക്കുന്നത്. അത് മറ്റാരുടെയുമല്ല മുൻ ഇന്ത്യൻ സ്പിൻ ബൗളർ
ഹർഭജൻ സിങ് എംഎസ് ധോണിയെ പറ്റി പറഞ്ഞ കാര്യമാണത്. തങ്ങൾ ഇരുവരും തമ്മിൽ സംസാരിച്ചിട്ട് പത്തിലധികം വർഷമായെന്ന ഹർഭജന്റെ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
“ഞാൻ ധോണിയുമായി സംസാരിക്കാറില്ല. ഞാൻ സി.എസ്.കെക്ക് വേണ്ടി കളിച്ചപ്പോഴാണ് ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്. എന്നാൽ അതിനപ്പുറത്തേക്ക് സംസാരിക്കാറില്ല. 10 വർഷമോ അതിന് മുകളിലോ ആയി തമ്മിൽ സംസാരിച്ചിട്ട്. എനിക്ക് അതിന് കാരണമൊന്നുമില്ല. അവന് ചിലപ്പോൾ ഉണ്ടാകുമായിരിക്കും. അതെന്താണെന്നൊന്നും എനിക്ക് അറിയില്ല. ഐ.പി.എല്ലിൽ സി.എസ്.കെക്ക് വേണ്ടി കളിക്കുമ്പോൾ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. അതും ഗ്രൗണ്ടിൽ മാത്രം. അതിന് ശേഷം ഞാൻ അവന്‍റെയൊ അവൻ എന്റെയോ റൂമിലേക്ക് സന്ദർശനം നടത്താറില്ല”-
ഹർഭജൻ പറഞ്ഞു.
ALSO READ; 12 കോടി അടിച്ചത് നിങ്ങൾക്കോ? പൂജ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാം
ധോണിക്കെതിരെ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും ധോണിക്ക് തന്നോട് ഏതെങ്കിലും രീതിയിൽ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നും ഹർഭജൻ മുൻപ് പല തവണ പറഞ്ഞിരുന്നു.താനുമായി അടുപ്പമുള്ളവരോട് മാത്രമാണ് ബന്ധം നിലനിർത്തികൊണ്ട് പോകാൻ ആഗ്രഹമെന്നും ഹർഭജൻ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here