ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത്, അനുഷ്‌കക്കും അതിയാ ഷെട്ടിക്കുമെതിരെ വിവാദ പരാമർശവുമായി ഹർഭജൻ സിംഗ്

ലോകകപ്പ് ഫൈനലില്‍ അനുഷ്‌ക ശര്‍മ, അതിയ ഷെട്ടി എന്നിവര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് നടത്തിയ പരാമർശം വിവാദത്തിൽ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററിയിലാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശം.

ALSO READ: തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ആറാം കിരീടം ചൂടി കങ്കാരുപ്പട

ടോസ് നഷ്ടമായി ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോലിയും കെ എല്‍ രാഹുലും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെ അനുഷ്‌ക ശര്‍മയും കെ അതിയാ ഷെട്ടിയെയും സക്രീനില്‍ കാണിച്ചപ്പോഴായിരുന്നു ഹർഭജന്റെ വിവാദ പരാമര്‍ശം.

ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത് എന്നും ഇവര്‍ സിനിമയെക്കുറിച്ചാകും സംസാരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എത്രമാത്രം അറിവുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നും ഹര്‍ഭജൻ പറഞ്ഞ കമന്ററി. ഇതോടെ ഹർഭജന്റെ പരാമർശം വിവാദമാകുകയായിരുന്നു.

ALSO READ:വിക്കറ്റിൽ തലകുനിച്ച് വിരാട്, ഞെട്ടി അനുഷ്ക; വൈറലായി പ്രതികരണങ്ങൾ

സെക്‌സിസ്റ്റ് പരാമര്‍ശമാണ് ഹർഭജൻ നടത്തിയത് എന്നാണ് ഇതിനെതിരെ ഉയർന്ന വിമർശനം. സമൂഹമാദ്യമങ്ങളിൽ അടക്കം ഈ വിവിധ പരാമർശം ചർച്ചയായിരുന്നു.കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമാണ് അനുഷ്ക ശര്‍മ. കെ എല്‍ രാഹുലിന്‍റെ ഭാര്യയും നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമാണ് അതിയാ ഷെട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News