ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമില്‍ നിന്ന് സഞ്ജു സാംസനെയും ടി20 ടീമില്‍ നിന്ന് അഭിഷേക് ശര്‍മയെയും യുസ്‌വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പരസ്യ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിനെ ഏകദിന ടീമില്‍ നിന്നും അഭിഷേകിനെയും ചാഹലിനെയും ടി20 ടീമില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നാണ് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചത്.
ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പകരം കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനെയുമാണ് ടീമിലുള്‍പ്പെടുത്തിയത്.സഞ്ജുവിനെ ഒഴിവാക്കിയതോടെ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ സഞ്ജു കളിക്കാനുള്ള സാധ്യതകളും മങ്ങി.
ലോകകപ്പിന് പിന്നാലെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ കാരണമൊന്നും പറയാതെ ഇവരെ ഒഴിവാക്കുകയായിരുന്നു. ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ റിഷഭ് പന്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനം ഉള്‍പ്പെടെ ആറ് ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്.
ALSO READ: തട്ടിപ്പിനുള്ള കോൾ സെന്റർ കംബോഡിയയിൽ; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നാല് മലയാളികള്‍ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here