ഞാനിന്ന് ലജ്ജിക്കുന്നു,സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല; മണിപ്പൂർ വിഷയത്തിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്. മണിപ്പൂരില്‍ സംഭവത്തില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വധശിക്ഷ നല്‍കുകയും ചെയ്തില്ലെങ്കില്‍, നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഹർഭജന്റെ ട്വീറ്റ്.

”ഞാന്‍ മരവിച്ച് പോവുന്നത് പോലെയാണ് തോന്നുന്നത്. എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍, അത് നിസാരമായി പോവും. മണിപ്പൂരില്‍ സംഭവത്തില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വധശിക്ഷ നല്‍കുകയും ചെയ്തില്ലെങ്കില്‍, നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് സംഭവിച്ചത് എന്നെ വേദനിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടി സ്വീകരണം.” എന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം , കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം ചെയ്യുകയും ചെയ്ത സംഭവം രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രൂര സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിട്ടുണ്ട്. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണെന്നും. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നുമാണ് മോദി പറഞ്ഞത്. അതേസമയം സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഇടപെടാന്‍ കുറച്ച് സമയം കൂടി നല്‍കുന്നു. ഇല്ലെങ്കില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തും. സമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News