ഐപിഎല്‍ കലാശ പോരാട്ടത്തിന് ഇവര്‍; ഹര്‍ഭജന്‍ സിംഗിന്റെ പ്രവചനം

ഐപിഎല്‍ പതിനാറാം സീസണ്‍ ആവേശകരമായി പുരോഗമിക്കവേ പ്ലേ ഓഫില്‍ എത്തുന്ന ടീമുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. മത്സരങ്ങള്‍ പാതിവഴി പിന്നിട്ടപ്പോള്‍ ഇതുവരെ ഒരു ടീമിനും വലിയ മേധാവിത്വം നേടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്റ പ്രവചനം.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്, ഫാഫ് ഡുപ്ലസിസിന്റെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകളാണ് പ്ലേ ഓഫിന് ഇക്കുറി യോഗ്യത നേടുക എന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറുടെ പ്രവചനം.

ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ നിലവില്‍ ശക്തമാണ്. 4 കിരീടം സ്വന്തമാക്കിയ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് കപ്പോടെ യാത്രയപ്പ് നല്‍കാന്‍ ചെന്നൈ ആരാധകര്‍ തയ്യാറെടുക്കുമ്പോള്‍ ആറാം കിരീടമാണ് മുംബൈയുടെ ലക്ഷ്യം.

ആദ്യ കിരീട നേട്ടം സ്വന്തമാക്കാനാണ് വിരാട് കോഹ്ലി ബാംഗ്ലൂരിന്റെ ശ്രമം. ഇത് സുവര്‍ണാവസരമാണ്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് കിരീടം നിലനിര്‍ത്താന്‍ മികച്ച പ്രകടനം തന്നെയാണ് സീസണില്‍ കാഴ്ചവെക്കുന്നത്.

അതേ നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമത് നില്‍ക്കുന്നവരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുമായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് യോഗ്യത നേടും എന്ന് ഹര്‍ഭജന്‍ പറയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News