‘ആ സ്വര്‍ണമങ്ങ് തിരിച്ചുവാങ്ങിയേക്ക്’; ബോക്‌സിങ് ട്വിസ്റ്റില്‍ പ്രതികരണവുമായി ഹര്‍ഭജന്‍

harbhajan-imane-khelifa

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖെലിഫ് പുരുഷനാണെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഒളിമ്പിക്സ് കാലയളവിലുടനീളം ഖെലിഫ് വിവാദത്തിലായിരുന്നു. മത്സരത്തിനുള്ള യോഗ്യത പലരും ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണം തിരികെ വാങ്ങൂവെന്ന് ഒളിമ്പിക് കമ്മിറ്റിയോട് ഹര്‍ഭജന്‍ എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഇത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിനെ ടാഗ് ചെയ്തായിരുന്നു ഹർഭജൻ്റെ പോസ്റ്റ്. പാരീസ് ഗെയിംസ് സമാപിച്ച് മാസങ്ങള്‍ക്ക് ശേഷം ചോര്‍ന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ഖെലിഫ് യഥാര്‍ഥത്തില്‍ പുരുഷനാണെന്ന് സ്ഥിരീകരിക്കുന്നു.

Read Also: 2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ

അള്‍ജീരിയന്‍ ബോക്‌സർക്ക് വൃഷ്ണങ്ങളും XY ക്രോമസോമുകളും ഉണ്ടെന്നാണ് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ ജാഫര്‍ എയ്ത് ഔഡിയയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ അവസ്ഥ 5-ആല്‍ഫ റിഡക്‌റ്റേസ് അപര്യാപ്തതയെയാണ് സൂചിപ്പിക്കുന്നത്. എംആര്‍ഐ റിപ്പോര്‍ട്ടില്‍ പോലും മൈക്രോപെനിസിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്.

2023ല്‍, ന്യൂഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഖെലിഫിനെ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ വിലക്കിയിരുന്നു. ഒളിമ്പിക്സിൽ എതിരാളിയെ ക്രൂരമാംവിധം അടിച്ചൊതുക്കിയതും വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News