ഏഷ്യ കപ്പ് കളിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക്‌ പോകേണ്ടെന്ന് ഹര്‍ഭജന്‍ സിംഗ്

പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യം അനുസരിച്ച് ഏഷ്യ കപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക്‌ പോകേണ്ടതില്ലെന്നു ഹര്‍ഭജന്‍ സിംഗ്. ദേശീയ മാധ്യമത്തിനോടാണ് ഹര്‍ഭജന്‍ സിംഗിന്റെ പ്രതികരണം

‘ഇന്ത്യ ഒരിക്കലുംപാക്കിസ്ഥാനിലേക്ക്‌ ഈ സഹചര്യത്തില്‍ കളിക്കാനായി പോകരുത്. അവിടെ തീരെ സുരക്ഷിതത്വം ഇല്ല. പാക്കിസ്ഥാന്‍ താരങ്ങള്‍ പോലും അവിടെ സുരക്ഷിതരല്ല പിന്നെന്തിനാണ് ഇത്രയും റിസ്‌ക് എടുത്ത് അവിടേക്ക്‌ പോകുന്നത്. നമ്മുടെ ഗവണ്മെന്റ് സ്വീകരിക്കുന്നത് ശരിയായ നിലപാടാണ്. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷിതത്വമാണ് നമുക്ക് പ്രധാനം’ എന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പില്‍ കളിക്കില്ല എന്നാണ് ഇന്ത്യന്‍ ടീം നിലപാട് എങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ ഷിപ്പില്‍ പാക് ടീമും കളിക്കില്ല എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ സുരക്ഷയെ സംബന്ധിച്ച് പാക് ടീമിനും ആശങ്കയുണ്ടെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News