ശൈത്യകാലത്ത് തണുത്തുവിറച്ച് ഊട്ടി; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

ശൈത്യകാലത്ത് തണുത്തുവിറച്ച് ഊട്ടി. താപനില 0 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറഞ്ഞു. ചാണ്ടിനല്ലയിലാണ് 0 ഡിഗ്രി രേഖപ്പെടുത്തിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ മഞ്ഞു വീഴ്ച ഉണ്ടായിരുന്നത്. ശൈത്യകാലം ആസ്വദിക്കാന്‍ ഒട്ടേറെ വിദേശ സഞ്ചാരികള്‍ ഊട്ടിയിലെത്തും.

Also Read:  ശൈത്യകാലത്ത് ഡയറ്റില്‍ ഫൈബര്‍ ഉള്‍പ്പെടുത്താന്‍ അഞ്ച് വഴികള്‍

തുലാവര്‍ഷം വൈകിയതു മൂലം ശൈത്യകാലവും വൈകി. മഞ്ഞുവീഴ്ച തേയിലത്തോട്ടങ്ങളെയും പച്ചക്കറിക്കൃഷിയെയും കാര്യമായി ബാധിക്കും. മഞ്ഞു വീണു കഴിഞ്ഞാല്‍ വെയില്‍ തെളിയുന്നതോടെ ചെടികളിലെ ഇലകള്‍ കരിഞ്ഞു പോകും.

പൊങ്കല്‍ ആഘോഷത്തിന് ഊട്ടിയില്‍ എത്തിയവരുടെ തിരക്കില്‍ നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളില്‍ നിന്നു സഞ്ചാരികള്‍ കൂട്ടത്തോടെ ഊട്ടിയിലെത്തി. ഊട്ടിയില്‍ തണുപ്പേറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News