അർജന്റീനയ്ക്ക് മാത്രമല്ല ബ്രോ കേരളത്തിനും ഉണ്ട് ഇപ്പോൾ ഒരു ലയണൽ മെസി, സാക്ഷാൽ ‘എ പി ലയണൽ മെസി’ ബോൺ ഇൻ മലപ്പുറം; വൈറലായി ചിത്രം

ആരാധന മൂത്ത് പലരും പല കാര്യങ്ങൾ ചെയ്യാറുണ്ട്, എന്നാൽ മലപ്പുറത്തെ ഒരു ലയണൽ മെസി ആരാധകൻ ചെയ്ത കാര്യം കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹ മാധ്യമങ്ങളും മെസി ആരാധകരും. കാര്യം മറ്റൊന്നുമല്ല ആഗസ്റ്റ് നാലിന് ജനിച്ച തന്റെ കുഞ്ഞിന് എ പി ലയണൽ മെസ്സി എന്ന് പേരിട്ടിരിക്കുകയാണ് കട്ട മെസി ആരാധകനായ മൻസൂർ. മെസിയോടുള്ള ഇദ്ദേഹത്തിന്റെ ആരാധന കാരണം ഭാര്യ സഫീല നസ്റിനും മകന് മെസിയെന്ന പേര് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ALSO READ: സ്വാതി മലിവാളിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു ആം ആദ്മി പാര്‍ട്ടി

ആരാധന കൊണ്ടാണ് മെസിയുടെ പേര് കുഞ്ഞിന് ഇട്ടതെങ്കിലും ഇതറിഞ്ഞ സമൂഹ മാധ്യമങ്ങളും ആരാധകരും വെറുതെ ഇരുന്നില്ല. വലിയ വിമർശനങ്ങളാണ് ഇവർക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കൂട്ടുകാരിൽ നിന്നും മികച്ച പിന്തുണയാണ് മൻസൂറിനും കുടുംബത്തിനും ലഭിക്കുന്നത്. നീലയും വെള്ളയും കലർന്ന അർജൻറീന ജഴ്‌സി അണിഞ്ഞ കുഞ്ഞു മെസ്സിയുടെ ചിത്രങ്ങളും ജനന സർട്ടിഫിക്കറ്റും സമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്.

ALSO READ: സംസ്ഥാന സ്കൂൾ കലോത്സവം: സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി അഗളി എം.ആര്‍.എസ്

അതേസമയം, മകൻ വളർന്നു വലുതായ ശേഷം അവന് വേണമെങ്കിൽ അവന്റെ പേര് മാറ്റിക്കോട്ടെയെന്നാണ് വിഷയത്തിൽ മൻസൂർ പ്രതികരിക്കുന്നത്. നല്ലൊരു ഫുട്ബോൾ കളിക്കാരനായി സാക്ഷാൽ ലയണൽ മെസ്സിയെ പോലെ എ പി ലയണൽ മെസ്സിയെയും വളർത്തിയെടുക്കണമെന്നും മൻസൂർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News