ഹരിയാന ബിജെപിയിൽ കടുത്ത പ്രതിസന്ധി ; സ്ഥാനാർഥി പട്ടികയിൽ പിണങ്ങി നേതാക്കന്മാരുടെ കൂട്ടരാജി , പടലപ്പിണക്കം പരിഹരിക്കാൻ ജെപി നദ്ധ

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പ്രതിസന്ധിയിലായി ബിജെപി. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പറിയിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ബിജെപി യിൽ പ്രതിസന്ധി രൂപംകൊണ്ടത്. പാർട്ടി ദേശീയ നേതൃത്വത്തെയാണ് നേതാക്കൾ എതിർപ്പ് അറിയിച്ചത്. സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തണമെന്നും, കഴിവില്ലാത്തവർക്കാണ് പാർട്ടി നേതൃത്വം ടിക്കറ്റ് നൽകിയതെന്നുമാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം. മാത്രമല്ല ഇതിനോടം തന്നെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പിണങ്ങി പല നേതാക്കളും രാജി വെച്ചു. ഇതാണ് പാർട്ടി നേതൃത്വതെ ഇപ്പോൾ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. നേതാക്കളുടെ പടലപ്പിണക്കം പരിഹരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധ സംസ്ഥാനത്തെ നേതാക്കളുമായി ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും.

ALSO READ : ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് – ആം ആദ്മി സഖ്യത്തിനുള്ള ചർച്ചകൾ നീളുന്നു

അതേസമയം, ജുലാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് രംഗത്തെത്തി. തനിക്കെതിരായ ലൈംഗികാരോപണങ്ങൾ കോൺഗ്രസ് ആസൂത്രണം ചെയ്തത് എന്നായിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം. കൂടാതെ ഭൂപീന്ദർ ഹൂഡയാണ്‌ ആ തിരക്കഥക്ക് പിന്നിലെന്നും ബ്രിജ് ഭൂഷണ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News