നിജ്ജാർ വധം നരേന്ദ്ര മോദിക്ക് അറിയാമായിരുന്നെന്ന് കനേഡിയൻ പത്രം; റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

Justin Trudeau

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വധിക്കുന്ന വിവരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നെന്ന് റിപ്പോർട്ട് ചെയ്ത് കനേഡിയൻ പത്രം. പേര് വെളിപ്പെടുത്താത്ത കനേഡിയൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു പത്രം റിപ്പോർട്ട് ചെയ്തത്.

മോദിക്ക് അറിയാമായിരുന്നു എന്നതിന് കാനഡയുടെ പക്കൽ നേരിട്ടുള്ള തെളിവുകൾ ഇല്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരം മാധ്യമ റിപ്പോർട്ടുകൾ പരിഹാസ്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു കനേഡിയൻ സർക്കാർ സ്രോതസ്സ് ഒരു പത്രത്തോട് നടത്തിയ ഇത്തരം പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Also Read: നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു, എസ്‌യുവിയുടെ സണ്‍റൂഫ് തകര്‍ന്നത് ഞൊടിയിടയില്‍; വീഡിയോ

മുമ്പ് നിജ്ജാറിൻ്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജൻ്റുമാരെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഇൻ്റലിജൻസ് വിവരങ്ങളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമാകുകയും ചെയ്തിരുന്നു. ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞ് ഇന്ത്യ ട്രൂഡോയുടെ വാദം തള്ളിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News