ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകസ്ഥാനം വിട്ട് മുംബൈ ഇന്ത്യൻസിലെത്തിയ ഹർദിക് പാണ്ഡെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരിച്ചുവരാന്‍ താല്‍പര്യമുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ടീം മാനേജ്മെന്‍റിന് മുമ്പില്‍ ഉപാധിവെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരിച്ചുവരണമെങ്കിൽ തന്നെ ക്യാപ്റ്റനാക്കണമെന്നായിരുന്നു ഹാർദ്ദിക്കിന്റെ ആവശ്യം. ഇത് മുംബൈ ഇന്ത്യന്‍സ് അംഗീകരിച്ചതോടെയാണ് ഹാര്‍ദ്ദിക് അപ്രതീക്ഷിതമായി ടീമില്‍ തിരിച്ചെത്തിയത്. ഹാര്‍ദ്ദിക് മുന്നോട്ടുവെച്ച ഉപാധികള്‍ ടീം മാനേജ്മെന്‍റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ധരിപ്പിക്കുകയും ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കാന്‍ രോഹിത് സമ്മതിക്കുകയും ചെയ്തതോടെയാണ് ഹാർദ്ദിക് മുംബൈ ഇന്ത്യൻസിലെത്തിയത്.
Also Read: ടയറില്ലാത്ത കാറിൽ ചീറിപ്പാഞ്ഞു, പത്തോളം വാഹനങ്ങളിൽ ഇടിച്ചു; ലഹരിയിൽ യുവാവിന്റെ അപായ യാത്ര
ലോകകപ്പിന് തൊട്ടുമുമ്പാണ് അടുത്ത സീസണില്‍ മുംബൈയെ നയിക്കുക ഹാര്‍ദ്ദിക്കായിരിക്കുമെന്ന കാര്യം ടീം മാനേജ്മെന്‍റ് രോഹിത് ശര്‍മയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്. ടീം മാനേജ്മെന്‍റിന്‍റെ നിലപാട് എന്തായാലും അത് അംഗീകരിക്കുമെന്നും രോഹിത് വ്യക്തമാക്കി.
Also Read: കുരുന്നുകള്‍ക്ക് തുണയായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍, ഒപ്പം ബേബി മെമ്മോറിയല്‍ ആശുപത്രിയും
ടീമിനുവേണ്ടി രോഹിത് നല്‍കിയ മഹത്തായ സംഭാവനകളെ മുംബൈ ടീം പ്രശംസിക്കുകയും ചെയ്തിരുന്നു. 2013ല്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന് കീഴില്‍ ആദ്യ ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനം തുടര്‍ന്നപ്പോഴാണ് സീസണിടയില്‍വെച്ച് രോഹിത് മുംബൈ നായകനായത്. ആ വര്‍ഷം കിരീടം നേടിയ മുംബൈ പിന്നീട് രോഹിത്തിന് കീഴില്‍ നാലു തവണ കൂടി ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here