ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേര്‍പിരിയുന്നോ? ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ക്രിക്കറ്റ് താരത്തിന്റെ പേര് ഒഴിവാക്കി പങ്കാളി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നതായി അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. നടാഷ തന്റെ ഇന്‍സ്റ്റഗ്രാം പേജിലെ പേരില്‍ നിന്നും ഹാര്‍ദികിന്റെ പേര് ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് ഹാര്‍ദികും നടാഷയും ഇതുവരെയും പ്രതികരിച്ചിട്ടില്ല.

A section of netizens it is too early to speculate Natasa Stankovic and Hardik Pandya separation. (Photo: Instagram)

ALSO READ:സർക്കാർ 900 കോടി രൂപ അനുവദിച്ചു; ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ

ടി20 ലോകക്കപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്. സാമൂഹ്യമാധ്യമത്തിലൂടെ തന്നെയാണ് ഹാര്‍ദികും നടാഷയും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്. നടാഷയ്ക്ക് ഹാര്‍ദികിന്റെ സ്വത്തിന്റെ 70% ജീവനാംശമായി നല്‍കേണ്ടിവരും എന്നിങ്ങനെയാണ് പുറത്തുവന്ന വാര്‍ത്ത. ഇത് മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പരക്കുകയായിരുന്നു.

Hardik Pandya, Natasa Stankovic Getting Divorced?

ALSO READ:തമിഴ്നാട്ടിൽ ഒന്‍പതുവയസുകാരൻ കുത്തേറ്റ് മരിച്ചു; ബിഹാർ സ്വദേശിയായ പതിമൂന്നുകാരൻ അറസ്റ്റിൽ

റോഡിലെ സുരക്ഷാ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട ചാര്‍ട്ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഒരാള്‍ തെരുവിലിറങ്ങാന്‍ പോകുന്നു’ എന്ന ക്യാപ്ഷനോടെ നടാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയും അഭ്യൂഹങ്ങള്‍ക്ക് തിരിതെളിച്ചു. അതേസമയം, ഇരുവരും പിരിയുന്നതായുള്ള വാര്‍ത്തകളെ പ്രതിരോധിച്ച് ഹാര്‍ദികിന്റെയും നടാഷയുടെയും ഫാന്‍സും രംഗത്തെത്തിയിരിക്കുകയാണ്.

Hardik and Natasa with their son, Agastya Pandya (Instagram)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News